Tuesday, 24 March 2015

കാശി



കാശിയില്‍ പോയിരുന്നു...പുലര്‍ച്ചെ, രാത്രിയുടെ ഇരുട്ട് നീങ്ങി പകലിന്‍റെ വെള്ളി വെളിച്ചം  പരത്താന്‍ തുടങ്ങുമ്പോള്‍. ബലിതര്‍പ്പണം നടത്തി... എന്‍റെ എല്ലാ വേരുകളും, ഓരോ വേരുകളും ഒന്നൊന്നായി സാവധാനം തോട്ടുതഴുകി...സഹവാസമുള്ളവരുടെ, കയ്യെത്താവുന്ന, കണ്ണെത്താവുന്ന ദൂരത്തുള്ള മറ്റു വേരുകളും ആ തമിഴന്‍ പുരോഹിതന്‍ ചിക്കി ചിനഞ്ഞു നോക്കിപ്പിച്ചു... ജീവിതത്തിന്‍റെ മറ്റൊരു തലത്തിലേക്കുള്ള പ്രയാണം..
തിരിച്ചു വിശ്വനാഥ ക്ഷേത്രത്തിലേക്ക് നടക്കുമ്പോള്‍, ദര്‍ശനത്തിനു ക്യൂ നില്‍ക്കുമ്പോള്‍.. മറ്റൊരു കാഴ്ച.. തൊട്ടു തൊട്ടു നിരനിരയായി ചുമന്നു കൊണ്ട് പോകുന്ന മനുഷ്യ മൃത ശരീരങ്ങള്‍...
കാലകേയ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയപ്പോള്‍ തന്നതു, ഒരു സഹയാതികന്‍ പറഞ്ഞതുപോലെ ചുടലഭസ്മമായിരുന്നുവോ...വൃദ്ധയായ സ്ത്രീ പുറകില്‍, ചുമലില്‍ അടിച്ചു കയറ്റിയത് കാലന്‍റെ പ്രതിപുരുഷനെ ആയിരുന്നുവോ? പ്രായമാണ് നമ്മെ ഓരോരോ തരത്തിലുള്ള വ്യത്യസ്ത വീക്ഷണങ്ങള്‍ക്ക് ഇടയാക്കുനത്... 

No comments:

Post a Comment